സൗരക്കാറ്റ്: 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയോടടുക്കുന്നു;മൊബൈല്‍ സിഗ്‌നലുകള്‍ തടസ്സപ്പെട്ടേക്കും

സൗരക്കാറ്റ്: 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയോടടുക്കുന്നു;മൊബൈല്‍ സിഗ്‌നലുകള്‍ തടസ്സപ്പെട്ടേക്കും

വാഷിങ്ടണ്‍: ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്ന് നാസ. മണിക്കൂറില്‍ 16 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതുകാരണം ഉപഗ്രഹസിഗ്‌നലുകള്‍ തടസ്സപ്പെട്ടേക്കുമെന്നും നാസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷത്തില്‍നിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്‌പേസ്വെതര്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

ദക്ഷിണ, ഉത്തര ധ്രുവങ്ങളില്‍ സൗരക്കാറ്റ് മിന്നല്‍പ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവര്‍ക്ക് രാത്രിയില്‍ നോര്‍ത്തേണ്‍ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. കൂടാതെ ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജി.പി.എസിനെയും മൊബൈല്‍ഫോണ്‍, സാറ്റ്ലൈറ്റ് ടി.വി. സിഗ്‌നലുകളിലും തടസ്സങ്ങള്‍ നേരിടും. വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളെയും ഇതു ബാധിച്ചേക്കുമെന്ന് വെബ്‌സൈറ്റ് മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.