ഡെലിവറി സേവനങ്ങള്‍ക്ക് പുതിയ മാർഗനിർദ്ദേശങ്ങള്‍ നല്‍കി ദുബായ് ആർടിഎ

ഡെലിവറി സേവനങ്ങള്‍ക്ക് പുതിയ മാർഗനിർദ്ദേശങ്ങള്‍ നല്‍കി ദുബായ് ആർടിഎ

ദുബായ്: ഡെലിവറി സേവനങ്ങള്‍ക്ക് പുതിയ മാർഗനിർദ്ദേശങ്ങള്‍ നല്‍കി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം. പ്രധാന നി‍ർദ്ദേശങ്ങള്‍ ഇങ്ങനെ

1. ഡെലിവറി ബൈക്ക് ഓടിക്കുന്നവര്‍ സര്‍ട്ടിഫൈഡ് ഹെല്‍മറ്റും യൂണിഫോം ധരിക്കണം
2 മണിക്കൂറില്‍ 100 കിലോമീറ്ററില്‍ കൂടുതല്‍ വേഗത പാടില്ല.
3. ബൈക്കില്‍ ഒന്നില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുത്.
4 ബൈക്കുകള്‍ റോഡിലെ ഇടതു ലൈന്‍ ഉപയോഗിക്കരുത്.
5 ഡെലിവറിക്കായി ബാക്ക്പാക്കുകള്‍ ഉപയോഗിക്കരുത്.
6 മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ ഘടിപ്പിക്കണം
7 നിർദ്ധിഷ്ട സ്ഥലത്തുമാത്രമെ പാർക്ക് ചെയ്യാവൂ.

ഭക്ഷണ പദാര്‍ഥങ്ങള്‍, വിവിധ സാധനങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന എല്ലാ ഡെലിവറി സ്ഥാപനങ്ങളും പുതിയ നിയമത്തിന്‍റെ പരിധിയില്‍ വരും. ദുബായ് പൊലീസ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ആര്‍ടിഎ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.