ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് കുറയാത്തതിന് പിന്നില്‍ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമെന്ന് പരിശോധനാ ലബോറട്ടറികളുടെ കൂട്ടായ്മയായ 'ഇന്‍സാകോഗി'ന്റെ പഠന റിപ്പോര്‍ട്ട്.
എല്ലാ ജില്ലകളിലും പത്ത് ശതമാനത്തില്‍ കൂടുതലാണ് രോഗസ്ഥിരീകരണ നിരക്ക്. സംസ്ഥാനത്ത് പ്രബലമായിട്ടുള്ളത് ഡെല്‍റ്റ വകഭേദമാണെങ്കിലും ആല്‍ഫ, ബീറ്റ, ഗാമ, കാപ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നിലധികം വൈറസുകളുടെ സങ്കലനമാണ് കേരളത്തില്‍ കാണുന്നത്. വിവിധ മേഖലകളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചാണ് ജനിതക പഠനം നടത്തിയത്.
മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ ആല്‍ഫ, കാപ വൈറസുകള്‍ കേരളത്തില്‍ കൂടുതലാണ്. മൂന്നാഴ്ച മുന്‍പ് 2,390 സാംപിളുകള്‍ പരിശോധിച്ചതില്‍ 1,482 എണ്ണം ഡെല്‍റ്റ വകഭേദമായിരുന്നു. 642 ആല്‍ഫ, 197 കാപ, 65 ബീറ്റ എന്നീ വകഭേദങ്ങളും കണ്ടെത്തി. രോഗവ്യാപനം കുറയാത്ത് ഉയര്‍ന്നു നില്‍ക്കുന്ന മഹാരാഷ്ട്ര, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ഡെല്‍റ്റ തന്നെയാണ് കൂടുതലുള്ളത്.
അതിനിടെ ലോകത്ത് കൂടുതല്‍ കൊറോണ വൈറസ് വകഭേദങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. 'പുതിയതും നിലവിലുള്ളതിനേക്കാള്‍ അപകടകാരിയുമായ വൈറസ് വകഭേദങ്ങള്‍ ഉണ്ടായേക്കാം. അവ ലോകത്ത് വ്യാപിച്ചേക്കാം. അവയെ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളി ഉയര്‍ത്താനിടയുണ്ട്' - ഡബ്ലു.എച്ച്.ഒ എമര്‍ജന്‍സി കമ്മിറ്റി പറഞ്ഞു.
അന്താരാഷ്ട്ര യാത്രകള്‍ക്ക് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന നിലപാടിനെയും ഡബ്ല്യൂ.എച്ച്.ഒ എതിര്‍ത്തു. അന്താരാഷ്ട്ര യാത്രയ്ക്ക് അനുമതി നല്‍കുന്നതിന് വാക്സിനേഷന്‍ മാത്രമാകരുത് മാനദണ്ഡം. ലോകത്ത് വാക്സിന്‍ വിതരണം ഒരേ വിധത്തിലല്ല നടക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.