ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുടെ 75-ാമത് ഓർമ്മദിനം “എൻ്റെ അൽഫോൻസാമ്മ” ഗ്ലോബൽ ഓൺലൈൻ തിരുനാൾ ആഘോഷം

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുടെ 75-ാമത് ഓർമ്മദിനം “എൻ്റെ അൽഫോൻസാമ്മ”  ഗ്ലോബൽ ഓൺലൈൻ തിരുനാൾ ആഘോഷം

കൊച്ചി : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ 75-ാമത് ഓർമ്മദിനം ആഗോള തലത്തിൽ ജൂലൈ 24 ന് ആഘോഷിക്കുന്നു. ഓൺലൈൻ തിരുന്നാൾ പരിപാടികളുടെ ഉത്ഘാടനം സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ്പ്  കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കും.

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ,കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ,കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ
മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ്പ് .ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്,കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാനും വി.അൽഫോൻസാമ്മയുടെ കുടുംബാംഗവുമായ മാർ ജേക്കബ് മുരിക്കൻ  എന്നീ പിതാക്കന്മാർ സന്ദേശങ്ങൾ നൽകും. വിവിധ സന്യാസസഭാ ശ്രേഷ്ഠർ, അൽമായ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

ഇതോടനുബന്ധിച്ച് ഫാ.റോയി കണ്ണൻചിറ സി.എം.ഐ എഴുതിയ വി.അൽഫോൻസാമ്മയുടെ ജീവചരിത്രകാവ്യമായ സഹനരാഗങ്ങൾ എന്നകൃതിയുടെ പ്രകാശനകർമ്മം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തും. FCC ചങ്ങനാശ്ശേരി ദേവമാതാ പ്രൊവിൻസിൻ്റെയും സി.എം.ഐ സഭയുടെ മൂവാറ്റുപുഴ കാർമ്മൽ പ്രൊവിൻസിൻ്റെയും സഹകരണത്തോടെ മലയാളത്തിലെ  പ്രമുഖ മാധ്യമങ്ങളായ ദീപിക , ഷെക്കെയ്ന ടി വി, അന്താരാഷ്ട്ര ഓൺലൈൻ പത്രമായ സീന്യൂസ് ലൈവ് എന്നീ മാധ്യമങ്ങളുടെ സംയുക്ത നേതൃത്വമാണ് ഈ അന്താരാഷ്ട്ര ഓൺലൈൻ പെരുന്നാൾ ആഘോഷം സംഘടിപ്പിക്കുന്നത്. 

ലോക വയോജന ദിനത്തോടനുബന്ധിച്ച് സി ന്യൂസ് ലൈവ് സംഘടിപ്പിച്ച പുഞ്ചിരി , പാട്ട് മത്സരങ്ങളുടെ ഫലപ്രഖ്യാപനവും അന്നേദിവസം നടക്കുന്നതാണ്.  ജൂലൈ 24 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന സമ്മേളനത്തിൽ 75 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അവരുടെ ആശംസകൾ അറിയിക്കുന്നതായിരിക്കും.വിശുദ്ധ അൽഫോൻസാമ്മയുടെ
ജീവിതം അനേകരെ സ്വാധീനിക്കുന്നതിന്റെ സാക്ഷ്യമാണ് ഈ പരിപാടികൾക്കുള്ള ജനപിന്തുണയെന്ന് സംഘാടക സമിതി അഭിപ്രായപ്പെട്ടു.

തിരുന്നാൾ ആഘോഷത്തിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്നവർക്ക് Meeting ID: 875 1625 9965 Passcode: cnews ഉപയോഗിക്കുക. https://us02web.zoom.us/j/87516259965?pwd=NE0zVXo5d01zekVLTU12SVd1cjhGdz09 എന്ന  ലിങ്കിൽ കൂടിയും സൂമിൽ     പ്രവേശിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.