ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിർത്തിയിൽ ലഡാക്കിലെ പാങ്ഗോങ് സോ തടാകതീരത്ത് ഇരുരാജ്യങ്ങളിലെയും സൈന്യങ്ങൾ മുഖാമുഖം. സൈനികർ യുദ്ധ സജ്ജീകരണങ്ങളുമായി നിൽക്കുന്നത് സംഘർഷസാധ്യത വർധിപ്പിച്ചിരിക്കുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് സമീപം ചൈനീസ് സൈനികര്‍ തോക്കുകളും കുന്തം അടക്കമുള്ള ആയുധങ്ങളുമായി തമ്പടിച്ചിരിക്കുകയാണ്. തുടർന്ന് അതിർത്തിയിൽ ഇന്ത്യൻ സൈന്യം നീരീക്ഷണം ശക്തമാക്കി.
അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചൈനയുടെ വിദേശകാര്യമന്ത്രി വാംഗ്യിയും ഇന്നു മോസ്കോയിൽ ചർച്ച നടത്തും. അതിർത്തിയിൽ നിന്ന് ചൈനീസ് സൈനികരുടെ സമ്പൂർണ്ണ പിന്മാറ്റം ആണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കഴിഞ്ഞ ദിവസം നിയന്ത്രണരേഖയിൽ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യന്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തതിനുശേഷം തടാകത്തിനടുത്തുള്ള ഫിംഗർ പോയിന്റ് മൂന്നിനോട് ചേർന്ന് വീണ്ടും നിർമ്മാണപ്രവർത്തങ്ങൾ ആരംഭിച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.