ഏപ്രില്‍ 20 ന് ഹാജരാകാന്‍ കോടതി വിജയ്ക്ക് നിര്‍ദേശം നല്‍കി.
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത സൊര്‍ണലിംഗം കോടതിയില്‍. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയത്.
വിവാഹ മോചന അപേക്ഷയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സഹ പ്രവര്‍ത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ് പ്രണയത്തിലാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ആവര്‍ത്തിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും വിവാഹേതര ബന്ധം തുടര്‍ന്നുവെന്നും സംഗീത ആരോപിക്കുന്നു.
2021 ഏപ്രിലില്‍ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നല്‍കിയിട്ടും പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കടുത്ത മാനസിക സംഘര്‍ഷവും അവഗണനയും അനുഭവിച്ചതായും സംഗീത പറയുന്നു. ഏപ്രില്‍ 20 ന് ഹാജരാകാന്‍ കോടതി വിജയ്ക്ക് നിര്‍ദേശം നല്‍കി.

1999 ഓഗസ്റ്റ് 25 നാണ് വിജയും സംഗീതയും വിവാഹിതരായത്. ജേസണ്‍ സഞ്ജയ്, ദിവ്യ ഷാഷ എന്നിവരാണ് മക്കള്‍. 26 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്.
അതേസമയം, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ തിരക്കിലാണ് വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. പാര്‍ട്ടി അധദ്ധ്യക്ഷനായ വിജയ് പെരമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രമേയം പാസാക്കിയിരുന്നു.
ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി സെക്രട്ടറി ആദവ് അര്‍ജുനയാണ് പ്രമേയം അവതരിപ്പിച്ചത്. വിജയ് യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഡിഎംകെ കോട്ടയാണ് പേരമ്പൂര്‍. 2021 ല്‍ ഡിഎംകെയിലെ ആര്‍.ഡി ശേഖര്‍ 54,976 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.