ചങ്ങനാശേരി: പ്രസിദ്ധമായ ചങ്ങനാശേരി എസ്.ബി കോളജിന്റെ ശതാബ്ദി സമാപനം ശനിയാഴ്ച. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനാണ് മുഖ്യാതിഥിയായി എത്തുന്നത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ന് പെരുന്ന എന്‍.എസ്.എസ് കോളജ് മൈതാനത്ത് ഉപരാഷ്ട്രപതി ഹെലികോപ്റ്ററിലിറങ്ങും. പിന്നീട് കാര്‍ മാര്‍ഗം സമ്മേളന നഗരിയായ എസ്.ബി കോളജിലെ കാവുകാട്ട് ഹാളിന് മുന്നില്‍ എത്തിച്ചേരുന്ന അദേഹത്തെ കോളജ് രക്ഷാധികാരി കൂടിയായ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ ബൊക്കെ നല്‍കി സ്വീകരിക്കും.
കോളജിന്റെ ശതാബ്ദി സമാപനവും ശതാബ്ദി സ്മാരകമായി സ്ഥാപിതമാകുന്ന അത്യാധുനിക ഗവേഷണ കേന്ദ്രമായ ഡോ. കെ.എം. ഏബ്രഹാം സെന്റര്‍ ഫോര്‍ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിര്‍വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിക്കും.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി.ന്‍ വാസവന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, ജോബ് മൈക്കിള്‍ എംഎല്‍എ, കോളജ് മാനേജര്‍ മോണ്‍. ആന്റണി ഏത്തയ്ക്കാട്ട്, പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എറണാകുളം റേഞ്ച് ഡിഐജി അരുള്‍ ബി. കൃഷ്ണ, കോട്ടയം എസ്.പി ഷാഹുല്‍ ഹമീദ്, ചങ്ങനാശേരി ഡിവൈ.എസ്.പി ആഷാദ് സദാനന്ദന്‍, ആര്‍ഡിഒ ജിനു പുന്നൂസ്, ഉപരാഷ്ട്രപതിയുടെ സുരക്ഷ നിര്‍വഹിക്കുന്ന സിആര്‍പിഎഫ് കമാന്‍ഡന്റുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ബി കോളജിലും പെരുന്ന എന്‍.എസ്.എസ് കോളജിലെ ഹെലിപ്പാഡിലും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.