പുറപ്പെട്ട് 72 മണിക്കൂറിനുളളില്‍ തിരിച്ചെത്തുന്ന യാത്രക്കാർക്ക് രണ്ടാമതുളള പിസിആർ ടെസ്റ്റ് വേണ്ട: എത്തിഹാദ്

പുറപ്പെട്ട് 72 മണിക്കൂറിനുളളില്‍ തിരിച്ചെത്തുന്ന യാത്രക്കാർക്ക് രണ്ടാമതുളള പിസിആർ ടെസ്റ്റ് വേണ്ട: എത്തിഹാദ്

അബുദാബി:  അബുദാബി വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട് 72 മണിക്കൂറിനുളളില്‍ തിരിച്ചെത്തുന്ന യാത്രക്കാ‍ർക്ക് കോവിഡ് 19 നെഗറ്റീവ് പരിശോധനാഫലം ആവശ്യമില്ലെന്ന് എത്തിഹാദ് എയർവേസ് അറിയിച്ചു. യാത്രപുറപ്പെടുമ്പോള്‍ പിസിആർ എടുക്കണം. ഇതേ പരിശോധനാഫലം തന്നെ തിരിച്ചുവരുമ്പോള്‍ ഉപയോഗിക്കാം. 72 മണിക്കൂറിനുളളില്‍ തിരിച്ചെത്തണമെന്നുളളത് മാത്രമാണ് വ്യവസ്ഥ.


ഹ്രസ്വ സന്ദ‍ർശനത്തിനായി പോകുന്നവർക്ക് യാത്ര നടപടികള്‍ ലളിതമാക്കുന്നതിനായാണ് തീരുമാനം. ബിസിനസ് യാത്രക്കാർക്ക് തീരുമാനം സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.