സിസേറിയനിടെ വയറിനുള്ളില്‍ തുണിക്കഷ്ണം മറന്നുവെച്ചു; യുപിയില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

സിസേറിയനിടെ വയറിനുള്ളില്‍ തുണിക്കഷ്ണം മറന്നുവെച്ചു; യുപിയില്‍ യുവതിയ്ക്ക് ദാരുണാന്ത്യം

ലക്‌നൗ: സിസേറിയനിടെ തുണിക്കഷ്ണം ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ മറന്നുവെച്ച യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന സിസേറിയനിടെയായിരുന്നു ഡോക്ടര്‍മാര്‍ തുണിക്കഷ്ണം വയറിനുള്ളില്‍ മറന്ന് വെച്ചത്. ഇതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി ലഖ്‌നൗവില്‍ ചകിത്സയിലിരിക്കെയാണ് മരിച്ചത്.

സിയേറിയന് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതിയെ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജിലെ ട്രോമാ സെന്റ്റിലായിരുന്നു പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഭാര്യ തിങ്കളാഴ്ച മരിച്ചെന്ന് ഭര്‍ത്താവ് മനോജ് പറഞ്ഞു. അതേസമയം ചികിത്സാ പിഴവില്‍ അന്വേഷണത്തിനായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രാജേഷ് കുമാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. എന്നാല്‍ ഈ സമിതി ഇതുവരെയും തങ്ങളുടെ ഭാഗം കേട്ടിട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.

തിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രമാപൂര്‍ നോര്‍ത്ത് സ്വദേശിയാണ് മനോജ്. ഇദ്ദേഹത്തിന്റെ ഭാര്യ നീലമാണ് സിസേറിയനിലെ പിഴവ് നിമിത്തം മരിച്ചത്. ജനുവരി 6നാണ് യുവതി ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയായിരുന്നു ഇത്. ഇതിനിടെയായിരുന്നു ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ തുണിക്കഷ്ണം മറന്നുവച്ചത്.

പ്രസവത്തിന് ശേഷം വയറുവേദനയുള്ളതായി ഭാര്യ പരാതിപ്പെടാന്‍ തുടങ്ങിയെന്നാണ് മനോജ് പറയുന്നത്. പലയിടത്തും കാണിച്ചെങ്കിലും വേദന കുറയാതെ വന്നതോടെയാണ് ഷാജഹാന്‍പുരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നാണ് വയറിനുള്ളില്‍ തുണിക്കഷ്ണം കണ്ടെത്തുന്നത്. തുടര്‍ന്ന് ഓപ്പറേഷനിലൂടെ ഇത് നീക്കം ചെയ്തു. എന്നാല്‍ ആരോഗ്യ നില ഭേദമാകാത്തതിനെത്തുടര്‍ന്ന് ലക്‌നൗവിലെ ട്രോമാ സെന്റ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് മരണത്തിന് കീഴടങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.