ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്ത് കേരള സാങ്കേതിക സര്‍വകലാശാലയിലെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജികള്‍ പരിഗണിക്കുക.
കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ പരീക്ഷാ നടത്തിപ്പ് അപകടകരമെന്നാണ് ഹർജിയില്‍ പറയുന്നത്. കേരളത്തില്‍ പഠിക്കുന്ന ഇതര സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് തീരുമാനം പ്രയാസമുണ്ടാക്കുമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്
എഴുത്തു പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും ഓണ്‍ലൈനായി ക്രമീകരണം ഏല്‍പ്പെടുത്തണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഈ ആവശ്യം ഇന്നയിച്ച് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.