ടെക്‌സസ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികളിലേക്ക് സ്റ്റാഫ് ജീവനക്കാരെ അധികമായി നിയോഗിക്കേണ്ടിവരുന്നത് ഹണ്ട് കൗണ്ടിയിലെ പല എമര്‍ജന്‍സി റൂമുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു തുടങ്ങി. റോക്ക്‌വാളിലെയും കൊമേഴ്സിലെയും ഇ.ആര്‍ സെന്ററുകള്‍ താല്‍ക്കാലികമായി അടച്ചു.അടിയന്തിര പരിചരണം ആവശ്യമുള്ള കൊമേഴ്സിലെ ആളുകള്‍ക്ക് 20 മിനിറ്റ് അകലെ ഗ്രീന്‍വില്ലിലെ ആശുപത്രിയിലേക്ക് പോകേണ്ട സ്ഥതിയാണുള്ളത്.
'ഗുരുതരമായ കോവിഡ് -19 കുതിച്ചുചാട്ടം' മൂലം സ്റ്റാഫ് ജീവനക്കാരുടെ വിന്യാസം വലിയ വെല്ലുവിളിയായെന്ന് വ്യക്തമാക്കി ഹണ്ട് റീജിയണല്‍ ഹെല്‍ത്ത് കെയര്‍ പ്രസ്താവനയിറക്കി. 30 വരെ ക്ലിനിക്കല്‍ സ്റ്റാഫ് അംഗങ്ങളെ ഗ്രീന്‍വില്ലിലെ ഹണ്ട് റീജിയണല്‍ മെഡിക്കല്‍ സെന്ററിലേക്ക് പുനര്‍ വിന്യസിച്ചിട്ടുണ്ട്. 16 ഐസിയു കിടക്കകള്‍ ഉള്ള തങ്ങളുടെ ഐസിയു എപ്പോഴും നിറഞ്ഞ അവസ്ഥയിലാണെന്ന് ഗ്രീന്‍വില്ലിലെ ഹണ്ട് റീജിയണല്‍ മെഡിക്കല്‍ വ്യക്തമാക്കി.അടിയന്തിര പരിചരണ സൗകര്യം ലഭിക്കാത്തതിന്റെ അസ്വസ്ഥതയിലാണ് ജനങ്ങള്‍ - ഹണ്ട് റീജിയണല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ സമ്മതിച്ചു.
ഹണ്ട് കൗണ്ടി നിവാസികളില്‍ 35 ശതമാനം പേര്‍ക്കേ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ ഇതുവരെ ലഭിച്ചിട്ടുള്ളൂ.വാക്‌സിനേഷന്‍ എടുക്കേണ്ടിന്റെ ആവശ്യകത ഹണ്ട് റീജിയണല്‍ കഴിഞ്ഞ മാസം പൊതുജനങ്ങളെ അറിയിച്ചിരുന്നു.നിലവില്‍ ആശുപത്രിയിലുള്ള 28 ശതമാനം രോഗികള്‍ക്ക് കോവിഡ് ഉണ്ടെന്ന് ഹണ്ട് റീജിയണല്‍ പറയുന്നു.റോക്ക്‌വാള്‍ കൗണ്ടിയിലെ ജനസംഖ്യയുടെ പകുതിയോളം പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.