കൗമാര പ്രായമെത്തുമ്പോഴാണ് പലരിലും മുഖക്കുരു കണ്ട് തുടങ്ങുന്നത്. ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന മുഖക്കുരു അത്ര പ്രശ്‌നമുളളതല്ല. മുഖക്കുരുവിന് കാരണമാകുന്ന മറ്റു നിരവധി ഘടകങ്ങളുണ്ട്. അത് എന്താണെന്ന് നോക്കാം.
ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം
ചില ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ മുഖക്കുരുവിന് കാരണമാകാം. അവ 'പോമേഡ് മുഖക്കുരു' എന്ന് അറിയപ്പെടുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചര്‍മ്മത്തിന്റെ പാളികളില്‍ തടഞ്ഞു നിര്‍ത്തുകയും മുഖക്കുരു വര്‍ധിപ്പിക്കുകയും ചെയ്യും. സുഷിരങ്ങള്‍ അടഞ്ഞ് നെറ്റിയിലും മുടിയിഴകള്‍ക്കിടയിലും കുരുക്കള്‍ ഉണ്ടാകുന്നു.
വരണ്ട ചര്‍മ്മത്തെ പരിപാലിക്കാതിരിക്കുക
എണ്ണമയമുളള ചര്‍മ്മക്കാരില്‍ മാത്രമല്ല, വരണ്ട ചര്‍മ്മക്കാര്‍ക്കും മുഖക്കുരു ഉണ്ടായേക്കാം. ചര്‍മ്മം വളരെയധികം വരണ്ടാല്‍ ചര്‍മ്മം പൊട്ടുന്നതിന് ഇടയാക്കും. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകള്‍ ഈ വിള്ളലുകളില്‍ പെരുകുകയും അങ്ങനെ മുഖക്കുരു ഉണ്ടാകുകയും ചെയ്യും.
സംസ്‌കരിച്ച ഭക്ഷണം ധാരാളം കഴിക്കുന്നത്
സംസ്‌കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതല്ല. ഇത് ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും മെറ്റബോളിസം താറുമാറാക്കുകയും ചെയ്യും. മുഖക്കുരുവിന് ഇത് കാരണമാകും. ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ പച്ചക്കറികള്‍, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവ കഴിക്കുക. ചിപ്‌സ്, ചോക്ലേറ്റ്, സ്‌നാക്‌സ്, ജങ്ക് ഫുഡ് എന്നിവ അമിതമായി കഴിക്കുന്നതാകാം ചിലരിലെ മുഖക്കുരുവിന്റെ കാരണം.
മുഖത്തെ രോമം നീക്കം ചെയ്യുക
അതിശയകരമായി തോന്നാമെങ്കിലും മുഖത്തെ രോമം നീക്കം ചെയ്യുന്നത് ചിലപ്പോള്‍ മുഖക്കുരുവിന് കാരണമാകും. രോമം നീക്കം ചെയ്തതിനുശേഷമുണ്ടാകുന്ന ചൊറിച്ചിലിലൂടെ മുഖത്ത് തടിപ്പുണ്ടാകും. നിങ്ങള്‍ ചിലപ്പോഴെങ്കിലും ഇത് ശ്രദ്ധിച്ചുണ്ടാകും. എന്നാല്‍ എല്ലാവരിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ചര്‍മ്മത്തിന്റെ തരം അനുസരിച്ചാണ് ഓരോ പ്രശ്‌നങ്ങളും ഉണ്ടാകുക.
സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം
സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതും മുഖക്കുരുവിന് കാരണമാകും. ഉല്‍പ്പന്നങ്ങള്‍ മാറി മാറി ഉപയോഗിക്കാതെ നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്ത് സ്ഥിരമായി അവ ഉപയോഗിക്കുക. മറിച്ചായാല്‍, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, റെഡ്‌നെസ് എന്നിവയിലേക്ക് നയിച്ചേക്കാം, അങ്ങനെ മുഖക്കുരു പൊട്ടിപ്പുറപ്പെടുന്നു. മുഖക്കുരു മാറാനായി ഉപയോഗിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍, ക്രീമുകള്‍ എന്നിവയും മുഖക്കുരുവിന് തന്നെ കാരണമാകാറുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.