എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ഒക്ടോബർ ഒന്ന്​ മുതൽ ബാങ്കുകള്‍ക്ക് പിഴ ചുമത്തും

എ.ടി.എമ്മുകളില്‍ പണമില്ലെങ്കില്‍ ഒക്ടോബർ ഒന്ന്​ മുതൽ  ബാങ്കുകള്‍ക്ക് പിഴ ചുമത്തും

ന്യൂഡൽഹി: എ.ടി.എമ്മുകളിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക്​ പിഴ ചുമത്താനുള്ള നിർദേശം പ്രാബല്യത്തിൽ വരുന്നു. ഒക്​ടോബർ ഒന്ന്​ മുതൽ പുതിയ നിർദേശം നടപ്പാക്കി തുടങ്ങുമെന്ന്​ ആർ.ബി.ഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ക്രമീകരണം ഒരുക്കാൻ ബാങ്കുകൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.

എ.ടി.എമ്മുകളിൽ 10 മണിക്കൂറിലധികം സമയം പണമില്ലാതിരുന്നാലാണ്​ പിഴ ചുമത്തുക. ഇത്തരത്തിൽ 10,000 രൂപയാണ്​ പിഴയായി ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട്​ ആർ.ബി.ഐ ബാങ്കുകൾക്ക്​ സർക്കുലർ അയച്ചിട്ടുണ്ട്​. ബാങ്കുകൾക്കും വൈറ്റ്​ ലേബൽ എ.ടി.എം നെറ്റ്​വർക്കുകൾക്കും പുതിയ ഉത്തരവ്​ ബാധകമാവും.

എ.ടി.എമ്മിൽ പണം നിറച്ചില്ലെങ്കിൽ ബാങ്കുകൾക്ക്​ പിഴ ചുമത്താനുള്ള തീരുമാനം ആർ.ബി.ഐ നേരത്തെ തന്നെ എടുത്തിരുന്നു. എന്നാൽ, ഇത്​ എപ്പോൾ മുതൽ നടപ്പാക്കി തുടങ്ങുമെന്ന്​ കേന്ദ്ര ബാങ്ക്​ വ്യക്​തമാക്കിയിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.