സർക്കാരിനെതിരെ പ്രതിഷേധം: ചിലിയിൽ രണ്ട് പള്ളികൾ അഗ്നിക്കിരയാക്കി

സർക്കാരിനെതിരെ പ്രതിഷേധം: ചിലിയിൽ രണ്ട് പള്ളികൾ അഗ്നിക്കിരയാക്കി

സാന്റിയാഗോ (ചിലി): വർദ്ദിച്ച യാത്രക്കൂലി, വിലക്കയറ്റം, സ്വകാര്യവൽക്കരണം, അസമത്വം എന്നിവയ്ക്കെതിരെ കഴിഞ്ഞവർഷം ചിലിയിൽ ഉടനീളം രൂപംകൊണ്ട പ്രതിഷേധ പ്രസ്ഥാനത്തിൻറെ വാർഷികത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയായ സാന്റിയാഗോയിൽ നടന്ന പ്രകടനം അക്രമാസക്തമായി.

പതിനായിരക്കണക്കിന് പ്രകടനക്കാർ പങ്കെടുത്ത പ്രതിഷേധത്തിനിടെ രണ്ട് ക്രിസ്ത്യൻ പള്ളികൾ കൊള്ളയടിക്കുകയും പിന്നീട് തീയിടുകയും ചെയ്തു. അതിൽ ഒരു പള്ളി പൂർണമായും അഗ്നിക്കിരയായി. കൂടാതെ ധാരാളം വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിച്ചു.

ഇന്നലെ നടന്ന റാലിയിൽ സാന്റിയാഗോയിൽ മാത്രം 25000 ആളുകൾ പങ്കെടുത്തെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 25 ന് നടക്കുന്ന കോൺസ്റ്റിറ്റുഷണൽ റഫറണ്ടത്തിൽ വോട്ടു രേഖപ്പെടുത്തി ജനാധിപത്യപരമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ആഭ്യന്തര മന്ത്രി വിക്ടർ പെരെസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.