തിരുവനന്തപുരം: യുവതിക്ക് ഒരേ ദിവസം രണ്ട് ഡോസ് വാക്സിന്‍ നല്‍കിയതായി പരാതി. തിരുവനന്തപുരം മലയിന്‍കീഴ് മണിയറവിള ആശുപത്രിയിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട 25കാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യഡോസ് നല്‍കിയത് ട്രയല്‍ എന്നാണ് യുവതി കരുതിയത്. ഇതിനെ തുടര്‍ന്നാണ് രണ്ടാമതും വാക്സിനെടുത്തത്. ആദ്യഡോസ് വാക്സിനെടുക്കാനാണ് യുവതി ആശുപത്രിയിലെത്തിയത്.
മലയിന്‍കീഴ് സ്വദേശി ശ്രീലക്ഷ്മിക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ മലയിന്‍കീഴില്‍ നിന്ന് മാറ്റി യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി യുവതിയുടെ അമ്മ പ്രതികരിച്ചു. വാക്സിന്‍ നല്‍കിയ നഴ്സിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
അതേസമയം സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായില്ലെന്ന് മലയിന്‍കീഴ് മണിയറവിള ആശുപത്രി സൂപ്രണ്ട് ഷീജ വ്യക്തമാക്കി. യുവതി വാക്സിന്‍ എടുത്തില്ലെന്ന് പറഞ്ഞതുകൊണ്ടാണ് വീണ്ടും വാക്സിനെടുത്തതെന്നും ശ്രീലക്ഷ്മിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
നേരത്തെ വാക്സിന്‍ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിലും വീഴ്ച വന്നിരുന്നു. 65കാരനായ വയോധികന് രണ്ടാം ഡോസ് വാക്‌സിന്‍ രണ്ട് തവണ നല്‍കുകയായിരുന്നു. കരുവാറ്റ ഇടയില്‍പറമ്പില്‍ ഭാസ്‌കരനാണ് രണ്ടാം ഡോസ് രണ്ട് തവണ കുത്തിവച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.