താലിബാന്‍ ഭീകരരെ പിന്തുണച്ച് പോസ്റ്റിട്ട മലയാളികള്‍ ജാഗ്രതൈ; നിങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്

താലിബാന്‍ ഭീകരരെ പിന്തുണച്ച് പോസ്റ്റിട്ട മലയാളികള്‍ ജാഗ്രതൈ; നിങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്

കൊച്ചി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ അധികാരം പിടിച്ചതില്‍ മതിമറന്ന് തീവ്രവാദികളെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട മലയാളികള്‍ ജാഗ്രതൈ. നിങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

അഫ്ഗാനിസ്ഥാനില്‍ യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി താലിബാന്റെ നടപടികളെ പിന്തുണയ്ക്കുന്ന ചില മലയാളികളുടെ പ്രോഫൈലുകളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്.

വിവിധ ഗ്രൂപ്പുകളിലും വ്യക്തിഗത അക്കൗണ്ടുകളിലും സജീവമായി താലിബന്‍ അനുകൂല നിലപാട് സ്വീകരിച്ചവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കും. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പിടിച്ചടക്കല്‍ തുടങ്ങിയതിന് പിന്നാലെ വലിയ തോതില്‍ താലിബാനെ പിന്തുണയ്ക്കുന്ന രീതിയില്‍ ചില സന്ദേശങ്ങള്‍ കേരളത്തില്‍ പ്രചരിച്ചിരുന്നു.

ഇതൊരു ഒറ്റപ്പെട്ട സന്ദേശമായി കാണാനാകില്ലെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ഏതെങ്കിലും തീവ്ര ഗ്രൂപ്പുകളുടെ പിന്തുണ ഇവര്‍ക്കുണ്ടോയെന്ന് അന്വേഷിക്കാനാണ് നീക്കം.

പല തീവ്ര സ്വഭാവമുള്ള സംഘടനകളിലും അംഗമായിരുന്ന പലരുമാണ് ഇപ്പോള്‍ താലിബാന്റെ ഭരണത്തെ പരസ്യമായി പിന്തുണച്ച് എത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന ഉണ്ടാകുമെന്നാണ് സൂചന.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.