രാജ്യത്തിന് പുറത്തുളളവരുടെ താമസവിസ (ഇഖാമ) നീട്ടി സൗദി അറേബ്യ

രാജ്യത്തിന് പുറത്തുളളവരുടെ താമസവിസ (ഇഖാമ) നീട്ടി സൗദി അറേബ്യ

ദമാം : രാജ്യത്തിന് പുറത്തുളളവരുടെ താമസവിസ (ഇഖാമ) കാലാവധി നീട്ടി നല്‍കി സൗദി അറേബ്യ. സെപ്റ്റംബർ 30 വരെയാണ് കാലാവധി നീട്ടി നല്‍കിയത്. ഇതിനായി പ്രത്യേക അപേക്ഷ നല്‍കുകയോ ഫീസ് അടക്കുകയോ വേണ്ടെന്നും അധികൃതർ അറിയിച്ചു.

സാങ്കേതികത ഉപയോഗപ്പെടുത്തി സ്വയം കാലാവധി നീട്ടിനല്കുകയെന്നുളളതാണ് സൗദി സ്വീകരിച്ചിട്ടുളളത്. സന്ദർശക വിസ, എക്സിറ്റ്, റി എൻട്രി വീസകളും ഫീസൊന്നുമില്ലാതെ നീട്ടി നല്‍കും. ഇതിനായി ഇന്‍ഫർമേഷന്‍ സെന്‍ററിന്‍റെ സഹകരണം തേടിയിട്ടുണ്ടെന്നും പാസ്പോർട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

കോവിഡ് സാഹച്യത്തില്‍ സൗദി അറേബ്യയിലേക്ക് തിരികെ പോകാന്‍ കഴിയാത്ത ഇന്ത്യയിലടക്കമുളള ലക്ഷക്കണക്കിനു പ്രവാസികൾക്ക് ഇത് ആശ്വാസമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.