വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കണം; ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍

വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കണം; ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍


തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിക്കഴിഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ്. ഇനി മുതല്‍ വാഹന രജിസ്ട്രേഷന് ഉടമയുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

എല്ലാ വാഹനയുടമകളും നിര്‍ബന്ധമായും ഉടമയുടെ മൊബൈല്‍ നമ്പര്‍  www.parivahan.gov.in ൽ നല്‍കണം. മേല്‍ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയി.

മോട്ടോര്‍ വാഹന ഇടപാടുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.നിലവില്‍ ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും ഒരു മാസത്തിലധികമായി പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിക്കഴിഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.