കാര്‍ഷിക സര്‍വകലാശാലയില്‍ ഡിപ്ലോമ കോഴ്‌സുകള്‍; ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കാര്‍ഷിക സര്‍വകലാശാലയില്‍ ഡിപ്ലോമ കോഴ്‌സുകള്‍; ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ സയന്‍സസ് എന്നീ രണ്ട് ദ്വിവത്സര ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്.

1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി അപേക്ഷാര്‍ത്ഥികള്‍ക്ക് 500 രൂപ. ഫിസിക്‌സ്,കെമിസ്ട്രി, ബയോളജി പ്രധാന വിഷയമായി പഠിച്ച് പ്ലസ്ടു മിനിമം 50 ശതമാനം മാര്‍ക്കോടെ പാസാവണം.

ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.admissions.kau.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.