ദുബായ് : യു.എ.ഇ ലെ മുൻനിര ജീവകാരുണ്യ പ്രവര്ത്തകർക്ക് പത്ത് വർഷ ഗോൾഡൻ വിസ നൽകുമെന്ന യു.എ.ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂമിന്റെ പ്രഖ്യാപനത്തിന് മുഴുവൻ രാജ്യങ്ങളിൽ നിന്നുള്ള അര്ഹരായ ജീവകാരുണ്യ പ്രവർത്തകർക്കും ഗോൾഡൻ വിസ സേവനങ്ങൾ സമ്പൂർണമായി സൗജന്യമായി നൽകുമെന്ന് ദുബായിലെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ എമിറേറ്റ്സ് കമ്പനീസ് ഹൌസ് സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി അറിയിച്ചു,
ഇ.സി.എച്ചിന്റെ സി.എസ് .ആർ ഫണ്ടിലുൾപ്പെടുത്തിയാവും സൗജന്യ സേവനം നൽകുകയെന്ന് ഇഖ്ബാൽ മാർക്കോണി കൂട്ടിച്ചേർത്തു. യു.എ.ഇ സാമ്പത്തിക തലസ്ഥാനം മാത്രമല്ല മാനുഷികതയുടെയും നാഗരികതയുടെയും തലസ്ഥാനമാണെന്ന ദുബായ് ഭരണാധികാരിയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ജീവകാരുണ്യ രംഗത്തുള്ളവർക്കുള്ള ഗോൾഡൻ വിസ ആദരവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.