ഒമ്പത് സുപ്രീംകോടതി ജഡ്ജിമാര്‍: കൊളീജിയം ശിപാര്‍ശ കേന്ദ്രം അംഗീകരിച്ചു

ഒമ്പത് സുപ്രീംകോടതി ജഡ്ജിമാര്‍:  കൊളീജിയം ശിപാര്‍ശ  കേന്ദ്രം അംഗീകരിച്ചു

ന്യൂഡല്‍ഹി: കൊളീജിയം ശിപാര്‍ശ ചെയ്ത ഒമ്പത് പേരുകളും സുപ്രീംകോടതി ജഡ്ജിമാരായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. മൂന്ന് വനിതകള്‍ ഉള്‍പ്പടെ ഒമ്പത് പേരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്തത്. പേരുകള്‍ രാഷ്ട്രപതി കൂടി അംഗീകരിക്കുന്നതോടെ ജഡ്ജിമാര്‍ സ്ഥാനമേല്‍ക്കും.

ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും അധികം പേരെ കൊളീജിയം ഒന്നിച്ച്‌ ശിപാര്‍ശ ചെയ്യുന്നത്. പട്ടിക കേന്ദ്രം അംഗീകരിച്ചതോടെ ഭാവിയില്‍ ഒരു വനിത ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തും. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി.വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിത ജഡ്ജിമാര്‍.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി.എസ് നരസിംഹ എന്നിവരും പട്ടികയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.