കൊറോണ ബാധിച്ചവർക്ക് കരുതലും ആശ്വാസവുമായി ചങ്ങനാശേരി അതിരൂപത.

കൊറോണ ബാധിച്ചവർക്ക് കരുതലും ആശ്വാസവുമായി ചങ്ങനാശേരി അതിരൂപത.

ചങ്ങനാശേരി: കൊറോണ ബാധിച്ചവർക്ക് കരുതലും ആശ്വാസവുമായി ചങ്ങനാശേരി അതിരൂപത. കൊറോണ ചികിൽസാ കേന്ദ്രങ്ങളിലെ പരിമിതികൾ തിരിച്ചറിഞ്ഞ് രോഗീപരിചരണത്തിന് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചു നൽകിയാണ് അതിരൂപതാ പാസ്റ്ററൽ കൗൺസിലും പ്രവാസി അപ്പോസ്തലേറ്റും സംയുക്തമായാണ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വേറിട്ട മാതൃകയായത്.

അതിരൂപതാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എസ് അജിത് കുമാറിന് ഉപകരണങ്ങൾ കൈമാറി.

സിഎഫ് എൽടിസികൾക്കാവശ്യമായ ഇൻഡക്ഷൻ സ്റ്റവുകൾ, ഇലക്ട്രിക്ക് കെറ്റിലുകൾ, സ്റ്റീം ഇൻഹലേറുകൾ, സോസ് പാനുകൾ, സ്റ്റീൽ പാത്രങ്ങൾ തുടങ്ങിവയടങ്ങുന്ന ഉപകരണങ്ങളാണ് ആശുപത്രികൾക്കും സിഎഫ് എൽടി കേന്ദ്രങ്ങൾക്കും നൽകിയത്. നേതൃത്വത്തിലാണ്

മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സമൂഹം ഒറ്റക്കെട്ടായി രോഗബാധയാൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഉപകരണങ്ങൾ കൈമാറി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഓർമ്മിപ്പിച്ചു.<br>കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാപകൽ അത്യധ്വാനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും മാർ പെരുന്തോട്ടം പ്രത്യേകം അഭിനന്ദിച്ചു.

കൊറോണ സ്പെഷൽടീം ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ആർ ,കൊറോണ സെൽ എസ്ഐമാരായ പി.മുരുകൻ, പി.സുനിൽ എന്നിവരും ഉപകരണങ്ങൾ ഏറ്റുവാങ്ങി. വികാരി ജനറാൽ ഫാ.ജോസഫ് വാണിയപുരയ്ക്കൽ, പ്രവാസി അപ്പോസ്തലറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ഡൊമിനിക് ജോസഫ്, ഡോ. രേഖാ മാത്യൂസ്, ആൻ്റണി മലയിൽ, തങ്കച്ചൻ പൊൻമാങ്കൽ തുടങ്ങിയവർ പങ്കെടുത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.