ഉത്തര കൊറിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കിമ്മിന് 99.97 ശതമാനം വോട്ടോടെ വന്‍ വിജയം; ആദ്യമായി എതിര്‍ വോട്ടുകളും

ഉത്തര കൊറിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കിമ്മിന് 99.97 ശതമാനം വോട്ടോടെ വന്‍ വിജയം; ആദ്യമായി എതിര്‍ വോട്ടുകളും

പോങ്യാങ്: ഉത്തര കൊറിയയില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 99.97 ശതമാനം വോട്ട് നേടി കിം ജോങ് ഉന്‍ വിജയിച്ചു. രാജ്യത്തെ ഔദ്യോ?ഗിക മാധ്യമമായ കെസിഎന്‍എ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പതിനഞ്ചാമത് സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി മാര്‍ച്ച് 15 നാണ് വോട്ടെടുപ്പ് നടന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 99.99 ശതമാനം പേരും വോട്ടെടുപ്പില്‍ പങ്കെടുത്തു.

വോട്ട് ചെയ്തവരില്‍ 99.93 ശതമാനം പേര്‍ കിമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചപ്പോള്‍ 0.07 ശതമാനം പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഇത് ഉത്തരകൊറിയന്‍ തിരഞ്ഞെടുപ്പുകളില്‍ അസാധാരണമാണ്.

തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരം തൊഴിലാളികള്‍, കര്‍ഷകര്‍, ബുദ്ധി ജീവികള്‍, സൈനികര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 687 പ്രതിനിധികളെ അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തു.

ഓരോ നിയോജകമണ്ഡലത്തിലും ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം പട്ടികപ്പെടുത്തിയതിനാല്‍, പുറത്തു നിന്നുള്ള നിരീക്ഷകര്‍ ഈ പ്രക്രിയയെ ഷോ ഇലക്ഷന്‍ എന്നാണ് വിശേഷിപ്പിച്ചത്. 1957 ന് ശേഷം സുപ്രീം പീപ്പിള്‍സ് അസംബ്ലി തിരഞ്ഞെടുപ്പില്‍ ആദ്യമായി എതിര്‍ വോട്ടുകള്‍ ലഭിച്ചതായി സംസ്ഥാന മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

ഉത്തര കൊറിയയില്‍ ഇത്തരം വന്‍ വിജയങ്ങള്‍ സാധാരണമാണെങ്കിലും 0.07% വിയോജിപ്പുള്ള വോട്ടുകള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയായി. ആരാണ് കിമ്മിനെ എതിര്‍ത്ത് വോട്ട് ചെയ്തവര്‍ എന്നതായിരുന്നു പ്രധാന ചര്‍ച്ച. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ, യുഎസ്-ദക്ഷിണ കൊറിയ സൈനികാഭ്യാസം നടക്കുന്ന സാഹചര്യത്തില്‍ ജപ്പാന്‍ കടലിലേക്ക് ഉത്തരകൊറിയ പത്തിലധികം ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷണവും നടത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.