കാബൂള്‍ : അഫ്ഗാനിസ്താനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് നേരെ ഡ്രോണാക്രമണം നടത്തി അമേരിക്ക.കാബൂളിലെ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചെന്നു റിപ്പോര്‍ട്ടുകളുണ്ട്.അഫ്ഗാനിസ്താനു പുറത്തു നിന്നുള്ള യു എസ് ഡ്രോണ്‍ ആക്രമണം നംഗര്‍ഹര്‍ പ്രവിശ്യയിലെ ഐഎസ് ഭീകര കേന്ദ്രത്തെ ലക്ഷ്യമാക്കി ആയിരുന്നുവെന്നാണു വിവരം. പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
കാബൂള്‍ വിമാനത്താവള പരിസരത്തും, ബാരോണ്‍ ഹോട്ടലിന് സമീപവുമുണ്ടായ ആക്രമണത്തില്‍ 13 ലധികം അമേരിക്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.ആകെ മരണം 180 കടന്നു. സംഭവത്തെ അപലപിച്ച ബൈഡന്‍ ആക്രമണം ക്ഷമിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയത്.
ബൈഡനാണ് ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ ജനതയോട് കാബൂള്‍ വിമാനത്താവളത്തില്‍ ഗേറ്റുകളില്‍ നിന്നും മാറാനും നിര്‍ദ്ദേശം നല്‍കി.'ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടുകയും പകരം ചോദിക്കുകയും ചെയ്യും' എന്നായിരുന്നു് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ബൈഡന്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.