പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഷൂട്ടിങില്‍ അവനി ലേഖാരക്ക് ലോക റെക്കോര്‍ഡിന്റെ തിളക്കം

പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഷൂട്ടിങില്‍ അവനി ലേഖാരക്ക് ലോക റെക്കോര്‍ഡിന്റെ തിളക്കം

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 10 മീറ്റര്‍ എയര്‍ റൈഫില്‍ ഷൂട്ടിങില്‍ ഇന്ത്യന്‍ താരം അവനി ലേഖാരയാണ് സുവര്‍ണ നേട്ടം കൈവരിച്ചത്. 249.6 പോയിന്റ് നേടിയ ലോക റെക്കോര്‍ഡോടെയാണ് അവനി ജേതാവായത്.

10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ ചൈനയുടെ യുപിങ് ഷാങ് (248.9 പോയിന്റ്) വെള്ളിയും ഉക്രെയിന്റെ ഇറിന ചെത്‌നിക് വെങ്കലവും നേടി. 2012ലെ ഒരു കാര്‍ അപകടത്തില്‍ അവനിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നു മുതല്‍ വീല്‍ചെയറിലാണ് കഴിയുന്നത്. 2015ല്‍ കായിക രംഗത്തേക്ക് കടന്ന അവനി, ഷൂട്ടിങും അമ്പെയ്ത്തും തെരഞ്ഞെടുത്തു. തുടര്‍ന്ന് ഷൂട്ടിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി. 1972ല്‍ നീന്തലില്‍ മുരളീകാന്ത് ബെക്കറും 2004ലും 2016ലും ദേവേന്ദ്ര ജഗാരിയും 2016ല്‍ മാരിയപ്പന്‍ തങ്കവേലുവും ആണ് സ്വര്‍ണം നേടിയ പുരുഷ താരങ്ങള്‍.

പാരലിമ്പിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ മൂന്നു മെഡലുകള്‍ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭവിനബെന്‍ പട്ടേല്‍ (ടേബിള്‍ ടെന്നിസ്), നിഷാദ് കുമാര്‍ (ഹൈജംപ്), വെങ്കലം കരസ്ഥമാക്കിയ വിനോദ് കുമാര്‍ (ഡിസ്‌കസ്‌ത്രോ) എന്നിവരാണ് ഇന്ത്യക്കായി മെഡല്‍ നേടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.