ഇന്ന് മുതല്‍ എത് എമിറേറ്റിലെ വിസക്കാർക്കും ദുബായ് വിമാനത്താവളത്തിലെത്താം

ഇന്ന് മുതല്‍ എത് എമിറേറ്റിലെ വിസക്കാർക്കും ദുബായ് വിമാനത്താവളത്തിലെത്താം

ദുബായ് : യുഎഇയിലെ ഏത് എമിറേറ്റിലെ വിസക്കാർക്കും ഇന്ന് (ആഗസ്റ്റ് 30 ) മുതല്‍ ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങാമെന്ന് അധികൃതർ. ജോലിക്കായുളള വിസ (എംപ്ലോയ്മെന്‍റ് വിസ), ഷോർട്ട് സ്റ്റേ-ലോംഗ് സ്റ്റേ വിസകള്‍, വിസിറ്റ് വിസ, പുതിയ താമസവിസ എന്നിങ്ങനെ ഏത് എമിറേറ്റില്‍ നിന്നുളള വിസക്കാർക്കും ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങാം.

ദുബായ് എമിറേറ്റില്‍ നിന്നുളള താമസ വിസക്കാർ ജിഡിആർഎഫ് എ അനുമതിയെടുത്തിരിക്കണം. മറ്റ് എമിറേറ്റില്‍ നിന്നുളളവരാണെങ്കില്‍ ഐസിഎ അനുമതിയാണ് വേണ്ടത്. വാക്സിനേഷന്‍ സംബന്ധിച്ച അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. യുഎഇയിലേക്ക് വരുന്ന ടൂറിസ്റ്റ് വിസക്കാർ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുളള രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം.

  

48 മണിക്കൂറിനുളളിലെ യഥാർത്ഥഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂആർ കോഡുളള പിസിആർ നെഗറ്റീവ് പരിശോധനാഫലം നിർബന്ധം. പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുന്‍പുളള റാപിഡ് പിസിആർ പരിശോധനയും അനിവാര്യം.

എയർഇന്ത്യയും ഇത് സംബന്ധിച്ച മാർനിർദ്ദേശം യാത്രാക്കാർക്ക് നല്‍കി കഴിഞ്ഞു.

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ !! Click Here !!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.