ന്യൂഡല്‍ഹി: ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച സുപ്രീംകോടതി. കേരളാ ഹൈക്കോടതി ജസ്റ്റിസ് സി ടി രവികുമാര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയത് സ്ഥാനമേറ്റെടുത്തു.
ആദ്യമായാണ് സുപ്രീം കോടതി ജഡ്ജിമാരായി ഒന്‍പതു പേര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയത് സ്ഥാനമേറ്റെടുക്കുന്നത്. സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലികൊടുത്തു.
പുതിയ ഒമ്പത് ജഡ്ജിമാരില്‍ മൂന്ന് പേര്‍ വനിതകളാണ്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാര്‍ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേശ്, കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ജഡ്ജി ഹിമ കോഹ്‌ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ എന്നിവരടങ്ങുന്നതാണ് പുതിയ ഒമ്പത് ജഡ്ജിമാര്‍.
ഇതില്‍ ജസ്റ്റിസ് ബി വി നാഗരത്ന അടുത്ത മാസം 25ന് സുപ്രീം കോടതി ചീഫ് ജസ്റ്റ്സ് ആയി സ്ഥാനമേറ്റെടുക്കും. സുപ്രീം കോടതിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയിരിക്കും ബി വി നാഗരത്ന. 2027 ഒക്ടോബര്‍ വരെയാണ് കാലാവധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.