തിരുവല്ല അതിരൂപതയുടെ മുഖ്യ വികാരി ജനറാളായി റവ. ഡോ. ഐസക് പറപ്പള്ളിൽ നിയമിതനായി

തിരുവല്ല അതിരൂപതയുടെ മുഖ്യ വികാരി ജനറാളായി റവ. ഡോ. ഐസക് പറപ്പള്ളിൽ നിയമിതനായി

തിരുവല്ല അതിരൂപതയുടെ മുഖ്യ വികാരി ജനറാളായി റവ. ഡോ. ഐസക് പറപ്പള്ളിൽ നാളെ ഉച്ചകഴിഞ്ഞ് 3 pm ന് തിരുവല്ല മേരിഗിരി അരമന ചാപ്പലിൽ വെച്ച് നടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ മുഖ്യ വികാരി ജനറാൾ സ്ഥാനം ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും ഏറ്റെടുക്കുന്നതാണ്. തിരുവല്ല അതിരൂപതയുടെ പതിനഞ്ചാമത് വികാരി ജനറാളായിട്ടാണ് റവ.ഡോ. ഐസക്ക് പറപ്പള്ളിൽ നിയമിതനായത്.

കടമാങ്കുളം പറപ്പള്ളിൽ പരേതനായ പി.ജെ. ഇടിച്ചാണ്ടിയുടെയും, ശോശാമ്മയുടെയും രണ്ടാമത്തെ മകനാണ്. 4 സഹോദരങ്ങൾ . 1990-ൽ അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച അച്ചൻ അതിരൂപതയിലെ നിരവധി ഇടവകകളിൽ വികാരിയായിരുന്നു. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ വികാരിയായിരിക്കെയാണ് പുതിയ നിയമനം. ആലുവ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രം പൂർത്തിയാക്കിയ അച്ചൻ റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആരാധനക്രമ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.

അതിരൂപത ചാൻസലർ , MACFAST കോളേജ് മാനേജർ , MICFAST കോളേജ് ഡയറക്ടർ, മതബോധന സയറക്ടർ, ഐക്യദീപം ചീഫ് എഡിറ്റർ, എഫേത്ത ഡയറക്ടർ, തുടങ്ങി വിവിധ തസ്തികയിൽ സേവനമനുഷ്ടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.