സ്മാർട്ട്ഫോണുകളിൽ അപകടകരമായ 'ജോക്കർ' വൈറസ് കടന്നുകൂടുന്ന എട്ട് ആപ്പുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ബെൽജിയം പോലീസ്.
'ജോക്കർ' വൈറസ് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് 2019ൽ ആണ്. ടെക്സ്റ്റുകൾ, കോൺടാക്റ്റുകൾ, മറ്റ് വിവരങ്ങൾ എന്നിവയിലേക്ക് ആക്സസ് നേടുന്നതിനോടൊപ്പം സ്പൈവെയർ ഉപയോഗിച്ച് ഉപയോക്താവിൻറെ അനുവാദമില്ലാതെ ഓട്ടോ പേയ്മെന്റ് സേവനങ്ങളിലേക്ക് ഈ വൈറസ് സബ്സ്ക്രൈബ് ചെയ്യിക്കുന്നു.
താഴെപറയുന്നവയാണ് ജോക്കർ വൈറസ് കടന്നുകൂടാവുന്ന എട്ട് ആപ്ലിക്കേഷനുകൾ
1. ഓക്സിലറി മെസ്സേജ്
2. എലമെൻറ് സ്‌കാനർ
3. ഫാസ്റ്റ് മാജിക് എസ് എം എസ്
4. ഫ്രീ കാംസ്‌കാനർ
5. ഗോ മെസ്സേജ്
6. സൂപ്പർ മെസ്സേജ്
7. ഗ്രേറ്റ് എസ് എം എസ്
8. ട്രാവൽ വോൾപേപ്പർ
പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ ഈ ആപ്പുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൻഡ്രോയിഡ് ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഉപയോക്താക്കളുടെ ശ്രദ്ധക്ക് :
1. ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രമേ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവൂ.
2. സന്ദേശങ്ങളിലൂടെയോ മറ്റേതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
3. അൺനോൺ സോഴ്സിൽ നിന്നുള്ള ഇൻസ്റ്റലേഷൻ ഓഫാക്കുക.
4. ആൻഡ്രോയിഡ് സിസ്റ്റത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പോപ്പ്-അപ്പ് സന്ദേശങ്ങൾ അല്ലെങ്കിൽ നോട്ടിഫിക്കേഷനുകൾ പൂർണ്ണമായും വായിച്ചതിനു ശേഷം മുൻപോട്ടുപോകുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.