പ്ലാവും വാഴയും കാട്ടിൽ വളർത്തി കൂടെ? വേറിട്ട ചിന്തയുമായി ചങ്ങനാശ്ശേരി ജംഗ്‌ഷൻ ഫേസ്‌ബുക്ക് ഗ്രൂപ്പ്

പ്ലാവും വാഴയും കാട്ടിൽ വളർത്തി കൂടെ? വേറിട്ട ചിന്തയുമായി  ചങ്ങനാശ്ശേരി  ജംഗ്‌ഷൻ ഫേസ്‌ബുക്ക് ഗ്രൂപ്പ്

കോട്ടയം : ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് കാട്ടിൽ തേക്കും മാഞ്ചിയവും യൂക്കാലിയും വെച്ച് പിടിപ്പിക്കുന്നതിന് പകരം, ആനക്ക് വേണ്ട കുറച്ച് മുളയും പനയും മാവും പ്ലാവും വാഴയും തെങ്ങും കാട്ടിൽ വളർത്തി കൂടെ? നിങ്ങൾ വനം സംരക്ഷിക്കാനും വനത്തിന്റെ വിസ്തൃതി കൂട്ടാനും സർക്കാർ കോടികൾ മുടക്കി മുൻകാലങ്ങളിൽ ഗ്യാലൻ കണക്കിന് വെള്ളം വലിച്ചെടുക്കുന്ന യൂക്കാലിയും അക്വേഷ്യയും വളർത്തിയതു കൊണ്ടാണ് കാട്ടുമൃഗങ്ങൾ അവരുടെ ആവാസ സ്ഥലം വിട്ട് നാട്ടിൽ ഇറങ്ങുന്നത്.ചങ്ങനാശ്ശേരി ജംഗ്‌ഷൻ ഫേസ്‌ബുക്ക് ഗ്രൂപ്പ് അഡ്മിനായ വിനോദ് പണിക്കരുടേതാണ് പ്രസക്തമായ ഈ ചോദ്യം.

മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നുണ്ടെങ്കിൽ അതിന് കാരണക്കാർ മനുഷ്യർ മാത്രമാണ്. ഭൂമിയുടെ ആവാസ വ്യവസ്ഥ മൊത്തത്തിൽ താളം തെറ്റിച്ചത് ആനയോ കടുവയോ പുലിയോ ഒന്നുമല്ല മനുഷ്യന്റെ കൈകടത്തിലാണ്. വനത്തിൽ ആനകൾക്കും കടുവകൾക്കും ആവശ്യത്തിനുള്ള വെള്ളമില്ല. കാട്ടിൽ ജലം കിട്ടുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് കുളങ്ങൾ കുത്തിയും തടയണകൾ നിർമിച്ചും തടാകങ്ങൾ സൃഷ്ടിച്ചും ഇവ നാട്ടിൽ ഇറങ്ങുന്നത് ഒരു പരിധിവരെ എങ്കിലും തടയാം. മൃഗങ്ങളുടെ സ്ഥലത്ത് കൊണ്ടുപോയി വീടുവച്ച് മൃഗങ്ങൾ അങ്ങോട്ട് വരരുത് എന്ന് പറയുന്നത് ശരിയാണോ. അദ്ദേഹം തൻ്റെ ചോദ്യങ്ങൾ തുടരുന്നു. 

ഫേസ്‌ബുക്കിലെ ചങ്ങനാശ്ശേരിക്കാരുടെ ഒത്തു ചേരൽ വേദിയായ ചങ്ങനാശ്ശേരി ജംഗ്‌ഷൻ ഗ്രൂപ്പ് സജീവമായ പല ചർച്ചകൾക്കും വേദിയാകാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.