ജോസ് കെ. മാണി വിഭാഗം വന്നിട്ടും വോട്ട് വിഹിതം കൂടിയില്ലെന്ന് സി.പി.എം അവലോകന റിപ്പോര്‍ട്ട്

ജോസ് കെ. മാണി വിഭാഗം വന്നിട്ടും വോട്ട് വിഹിതം കൂടിയില്ലെന്ന് സി.പി.എം അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ഒപ്പം ചേര്‍ന്നിട്ടും വോട്ട് വിഹിതം കൂടിയില്ലെന്ന് സി.പി.എമ്മിന്റെ അവലോകന റിപ്പോര്‍ട്ട്. 2006ല്‍ 48.81 ശതമാനം വോട്ട് ലഭിച്ച സ്ഥാനത്ത് 2021ല്‍ 45.43 ശതമാനമാണു ലഭിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്(എം), എല്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ മുന്നണിയിലെത്തിയിട്ടും, ഭരണനേട്ടങ്ങളും മുഖ്യമന്ത്രിയുടെ വ്യക്തിപരമായ സ്വീകാര്യതയും കരുത്തായിട്ടും വോട്ടിങ് ശതമാനം 2006 ലേതില്‍ എത്തിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ തീവ്ര ഇടതുപക്ഷ വിരുദ്ധ നിലപാടിനോടൊപ്പം സമുദായംഗങ്ങള്‍ നില്‍ക്കാത്ത തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി സമ്മേളനത്തിനു മുന്നോടിയായി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ പാര്‍ട്ടി കത്തിലാണു പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.