ന്യൂഡൽഹി : കോവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസന നൽകി സുപ്രീം കോടതി. സെപ്റ്റംബര്‍ 11നകം മാര്‍ഗരേഖ ഇറക്കണമെന്ന് കോടതി ഉത്തരവിട്ടു.
മാര്‍ഗരേഖ തയ്യാറാക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്രം കോടതിക്ക് ഉറപ്പ് നല്‍കി. കോവിഡ് മരണം കൃത്യമായി രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ നല്‍കണം, തിരുത്തലുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30ന് കേന്ദ്രത്തിന് സുപ്രീംകോടതി നല്‍കിയിരുന്നു. ഇതിനായി മാര്‍ഗരേഖ ഇറക്കാനും കോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും അത് നടപ്പാക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. സെപ്റ്റംബര്‍ 11നകം മാര്‍ഗരേഖ ഇറക്കണമെന്ന് ആവശ്യപ്പെട്ട കോടതി 16 ന് ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച സത്യവാംങ്മൂലം നല്‍കാനും കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.