കോഴിക്കോട്: നിപ പ്രതിരോധത്തില്‍ സര്‍ക്കാറിന് പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്.
'കോവിഡ് പ്രതിരോധം പോലെയാകരുത് നിപ പ്രതിരോധം. കോവിഡ് പ്രതിരോധം പൂര്‍ണ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്യത്തെ കോവിഡ് രോഗികളുടെ 70 ശതമാനവും ഇന്ന് കേരളത്തിലാണ്. പല ജില്ലകളിലും വെന്‍റിലേറ്ററുകളും ഐ.സി.യു ബെഡുകളും ഇല്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍ വരികയാണ്. ഇത് മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലും നിപയുമായി ബന്ധപ്പെട്ട് മൂന്ന് വെന്‍റിലേറ്റര്‍ മാത്രമാണുള്ളത്. മുൻപ് നിപ വന്നപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തില്‍ ഒതുങ്ങി.
കോവിഡ് കണ്ടെത്താന്‍ ആന്റിജന്‍ ടെസ്റ്റ് എടുക്കരുതെന്നും ആര്‍.ടി.പി.സി.ആര്‍ വേണമെന്നും ഞങ്ങള്‍ മുൻപ് പറഞ്ഞതാണ്. രാജ്യത്ത് എല്ലായിടത്തും ആര്‍.ടി.പി.സി.ആറാണ്. ഇത് പറഞ്ഞപ്പോള്‍ ഞങ്ങളെ കളിയാക്കുകയാണ് ചെയ്തത്. ഞങ്ങള്‍ പറഞ്ഞതിന് പിന്നാലെ യോഗം ചേര്‍ന്ന് ആറ് ജില്ലകളില്‍ ആര്‍.ടി.പി.സി.ആര്‍ നടത്താന്‍ തീരുമാനിച്ചുവെന്നും' വി.ഡി. സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.