ജിഹാദി പ്രവര്‍ത്തനങ്ങള്‍ ഇവിടെ അവസാനിപ്പിച്ചോണം: മുന്നറിയിപ്പ് നല്‍കി പി.സി ജോര്‍ജ്; മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി വിശ്വാസി സമൂഹം

ജിഹാദി പ്രവര്‍ത്തനങ്ങള്‍ ഇവിടെ അവസാനിപ്പിച്ചോണം: മുന്നറിയിപ്പ് നല്‍കി പി.സി ജോര്‍ജ്; മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി വിശ്വാസി സമൂഹം

പാലാ: ജിഹാദി പ്രവര്‍ത്തനം ഇവിടെ വെച്ച് അവസാനിപ്പിച്ചോണം. ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പി.സി ജോര്‍ജ്. പിതാവ് എന്ന് പറഞ്ഞാല്‍ ് അനുയായികള്‍ക്ക് അപ്പനാണ്. പിതാവിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. പിതാവിന്റെ വാക്കുകള്‍ അനുയായികള്‍ വളരെ ശക്തമായി വിളിച്ചു പറയുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

നര്‍ക്കോട്ടിക് ലവ് ജിഹാദുകളില്‍ നിന്ന് യുവജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ആഹ്വാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ രൂപതയുടെ മുന്നില്‍ നൂറുകണക്കിന് വിശ്വാസികള്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി. സി ജോര്‍ജ്. ഇവിടുത്തെ ക്രിസ്ത്യനി ഭാരതീയനാണ്. അറേബ്യയില്‍ നിന്നു വന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യജാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ ക്രിസ്തീയ സംഘടനകളുടെയും വിശ്വാസികളുടെയും സംയുക്ത ആഹ്വാന പ്രകാരമാണ് വിശ്വാസികള്‍ ഒത്തു ചേരുന്നത്. നാളെ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഭീകരവാദ വിരുദ്ധ പ്രാര്‍ത്ഥനാറാലിയും മാനവിക സമാധാന സദസ്സും സംഘടിപ്പിക്കുവാന്‍ രൂപത എസ്എംവൈഎം- കെസിവൈഎം തീരുമാനിച്ചു. പാലാ കുരിശുപള്ളി ജംഗ്ഷനില്‍ നാളെ രാവിലെ 09:30നാണ് പ്രാര്‍ത്ഥനാറാലി നടത്തുന്നത്.

ഇന്നലെ അസഭ്യം നിറഞ്ഞ വാക്കുകളുമായി രൂപതാധ്യക്ഷനെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും ചില തീവ്ര സ്വഭാവമുള്ള സംഘടനകള്‍ പ്രകടനം നടത്തിയിരിന്നു. വലിയ ഭീതി ഉളവാക്കുന്ന വിധത്തിലായിരിന്നു ഇവരുടെ പ്രകടനം. ആമ്പുലന്‍സു വരെ തിരിച്ചു വിടേണ്ട സാഹചര്യം ഇവിടെ ഉണ്ടായെന്ന് സോഷ്യല്‍ മീഡിയായില്‍ ചിലര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. എന്നാല്‍ പ്രകടനം നടക്കുമ്പോള്‍ രൂപതയ്ക്ക് മുന്നില്‍ ക്രൈസ്തവ വിശ്വാസികളും പ്രതിരോധം തീര്‍ത്തിരിന്നുവെന്നത് ശ്രദ്ധേയമാണ്. ഇതിനു പിന്നാലെയാണ് വിശ്വാസികളും സംഘടനകളും ഇന്ന് ഒത്തുചേരുന്നത്. അതേസമയം തീവ്രസ്വഭാവമുള്ളവരെ സൂക്ഷിക്കണമെന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതിനെ വളച്ചൊടിക്കുവാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യവും നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.