വിദ്യാഭ്യാസം വ്യക്തി ബന്ധത്തിൽ അടിയുറച്ചത് ആവണം: വത്തിക്കാൻ

വിദ്യാഭ്യാസം വ്യക്തി ബന്ധത്തിൽ അടിയുറച്ചത് ആവണം: വത്തിക്കാൻ

മനുഷ്യന്റെ ജീവിതരീതി സമസ്തമേഖലകളിലും ഏറെ മാറ്റങ്ങൾക്ക് നിർബന്ധിതമായികൊണ്ടിരിക്കുന്ന ഈ കോവിഡ് പശ്ചാത്തലത്തിൽ, വിദ്യാഭാസം സാങ്കേതിക രംഗത്ത് മാത്രം ഒതുങ്ങി പോവാതെ അതിന്റെ മഹത്തരമായ ഉദ്ദേശങ്ങളിലേക്കുകൂടി ലക്ഷ്യംവച്ചുകൊണ്ടുള്ളതാവണമെന്നു വത്തിക്കാൻ.

 ഇക്കഴിഞ്ഞ സെപ്റ്റംബർ പത്താം തീയതി വ്യാഴാഴ്ച, വിദ്യാലയങ്ങളും യൂണിവേഴ്സിറ്റികളുമടക്കം എല്ലാ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അയച്ച കത്തിൽ വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ പ്രീഫെക്ട് കർദിനാൾ ജൂസെപ്പേ വേർസാൽദി അയച്ച കത്തിലാണ് ഇങ്ങനെ ഒരു ചിന്ത പങ്കുവെച്ചത്.

അന്താരാഷ്ട്ര ഏജൻസികൾ പുറത്തു വിട്ട കണക്കു പ്രകാരം ഏകദേശം 10 മില്യണോളം കുട്ടികൾക്ക് ഇങ്ങനെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദൂരവിദ്യാഭ്യാസത്തിന് അവസരം ഇല്ലാതെ പോകുന്നു. ഇത്തരത്തിൽ സാങ്കേതികവിദ്യയുടെ അപര്യാപ്തത സൃഷ്ടിക്കുന്ന വിടവിനെക്കുറിച്ചുള്ള ആശങ്കയും കത്തിൽ കർദിനാൾ പങ്കുവച്ചു.

ക്ലാസ്മുറികളിലെയും ലൈബ്രറിയിലെയും ലാബുകളിലെയുമെല്ലാം നേരിട്ടുള്ള ഇടപെടലുകളിലൂടെയും പങ്കുവെക്കലുകളിലൂടെയും രൂപപ്പെടുന്ന അധ്യാപക- വിദ്യാർത്ഥി ബന്ധവും വിദ്യാർത്ഥികൾ പരസ്പരം വളർത്തിയെടുക്കേണ്ട സൗഹൃദവും വിദ്യാഭ്യാസത്തിന്റെ കാതലായ ഭാഗമാണ്. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ പക്വതയ്ക്കും സമഗ്രമായ വളർച്ചയ്ക്കും ഇത്തരം ബന്ധങ്ങൾ അത്യന്താപേക്ഷിതമാണ്. ഇന്നത്തെ പ്രതികൂലസാഹചര്യങ്ങളിൽ നടത്തപ്പെടുന്ന വിദൂര വിദ്യാഭ്യാസ രീതികളിലൂടെ ഇത്തരത്തിലുള്ള ബന്ധം അതിന്റെ ശരിയായ അർത്ഥത്തിൽ വളർത്തിയെടുക്കാൻ സാധിക്കാതെ വരുന്നു. ഇപ്രകാരം സാഹചര്യങ്ങൾ പരിമിതമാകുമ്പോൾ പരിശീലകർ കൂടുതൽ കരുതലോടെയും ഉത്തരവാദിത്വത്തോടെയും ഇടപെടലുകൾ നടത്തണം. ഇങ്ങനെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് കുട്ടികളെ പരിശീലിപ്പിക്കാൻ അധ്യാപകരും പരിശീലിപ്പിക്കപ്പെടണം.

സേവനമാകണം കത്തോലിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഏകലക്ഷ്യമെന്നും, ഇങ്ങനെ സമൂഹത്തെ സേവിക്കുവാൻ സ്വയം സന്നദ്ധരാകുന്ന വ്യക്തികളെ രൂപപ്പെടുത്തിയെടുക്കുവാൻ വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും കത്തിൽ ഓർമിപ്പിക്കുന്നുണ്ട്. 

വഴിയും സത്യവും ജീവനുമായ ഈശോ അടിത്തറയും ഉറവിടവുമാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള പ്രതികൂലസാഹചര്യങ്ങളിൽ പ്രത്യാശയോടും ധൈര്യത്തോടുകൂടി അടിയുറച്ച വിശ്വാസത്തോടെ മുന്നോട്ടു നീങ്ങണം എന്നും കർദിനാൾ ജൂസെപ്പേ വേർസാൽദി ഓർമിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.