ന്യുഡല്‍ഹി: ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പങ്കെടുക്കും. തജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിര്‍ച്ച്വലായാവും മോഡിയുടെ പങ്കാളിത്തം. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചയാവും.
അഫ്ഗാനിസ്ഥാന്‍ ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ്. ഈ സാഹചര്യത്തില്‍ പുതിയ താലിബാന്‍ ഭരണകൂടത്തിലെ നേതാക്കള്‍ ഉച്ചകോടിയില്‍ സംസാരിച്ചേക്കും. അഫ്ഗാനിസ്ഥാനില്‍ എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഭരണസംവിധാനം എന്ന ആവശ്യം ഇന്ത്യ ഉച്ചകോടിയില്‍ വ്യക്തമാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.