തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കലാ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍. പുതിയ ഉത്തരവ് പ്രകാരം അനുമതിയില്ലാതെ ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല. വിരമിച്ച ഉദ്യോഗസ്ഥരാണെങ്കില്‍ പോലും സര്‍വീസ് സ്റ്റോറികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു.
എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. അപേക്ഷയ്ക്കൊപ്പം എന്താണോ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നത് അതിന്റെ പകര്‍പ്പും നല്‍കണം. ഇത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനുമതി നല്‍കിയാല്‍ മാത്രമെ പ്രസിദ്ധീകരിക്കാന്‍ സാധിക്കു.
മാത്രമല്ല കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണമുണ്ട്. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി അപേക്ഷ നല്‍കി അനുമതി വാങ്ങിയാല്‍ മാത്രമേ ഇനി മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കാനാകു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.