ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷനില്‍ ആദ്യമായി രണ്ടരകോടി ഡോസ് കടന്നു. മോഡിയുടെ പിറന്നാള്‍ ദിനത്തിലാണ് പുതിയ നേട്ടം രാജ്യം സ്വന്തമാക്കി. ഇന്നലെ രാത്രി 12 വരെ കൊവിന്‍ പോര്‍ട്ടലിലെ കണക്കനുസരിച്ച് 2,50, 10,396 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതോടെ ചൈനയുടെ 2.47 കോടി വാക്സിന്‍ എന്ന റെക്കോഡാണ് ഇന്ത്യ തകര്‍ത്തത്.
റെക്കോഡ് വാക്സിനേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമേകുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ ഒരു ദിവസം ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുന്‍പ് സാധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടര കോടി ഡോസ് വാക്‌സിന്‍ ഒരു ദിവസം നല്‍കാനായി എന്ന പുതിയ റെക്കാഡാണ്. വാക്‌സിനേഷനില്‍ രാജ്യം ഇന്ന് പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് വിശ്വാസം. ഈ നേട്ടം പ്രധാനമന്ത്രിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാം', കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
വൈകിട്ടോടെ വാക്‌സിനേഷന്‍ രണ്ട് കോടി പിന്നിട്ടതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി നേട്ടം ആഘോഷിക്കുന്ന വീഡിയോയും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് പുറമേ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളോട് എത്രയും വേഗം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.