കാട്ടു തീയില്‍ നിന്ന് രക്ഷ നേടാന്‍ ജനറല്‍ ഷെര്‍മന് അലൂമിനിയം കവചം !

കാട്ടു തീയില്‍ നിന്ന് രക്ഷ നേടാന്‍ ജനറല്‍ ഷെര്‍മന് അലൂമിനിയം കവചം !

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുകയാണ്. ഇതേത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറല്‍ ഷെര്‍മനെ സംരക്ഷിക്കാന്‍ സുരക്ഷാ കവചമൊരുക്കിയിരിക്കുകയാണ് അഗ്‌നിശമന സേന. നെവാദയിലുണ്ടായ കാട്ടുതീയില്‍ നിന്ന് വൃക്ഷത്തെ സംരക്ഷിക്കാന്‍ അടിഭാഗം തീയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു.

കാലിഫോര്‍ണിയയിലെ വന മ്യൂസിയമായ സെക്വോയ നാഷണല്‍ പാര്‍ക്കിലാണ് ജനറല്‍ ഷെര്‍മനുള്ളത്. ഷെര്‍മനെ കൂടാതെ മറ്റ് മരങ്ങള്‍ക്കും അധികൃതര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിലെ രണ്ടിലൊന്ന് പ്രദേശത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഏകദേശം 2000 സെക്വയ മരങ്ങള്‍ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കാക്കുന്നത്.


കഴിഞ്ഞ വര്‍ഷം ഈ മേഖലയിലുണ്ടായ കാട്ടുതീ നിമിത്തം 10,600ത്തോളം മരങ്ങളാണ് കത്തി നശിച്ചത്. ഈ ഭാഗങ്ങളില്‍ കാട്ടു തീ പെട്ടെന്ന് തന്നെ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

ആയിരക്കണക്കിന് സെക്വയ മരങ്ങളാണ് കഴിഞ്ഞ വര്‍ഷത്തെ കാട്ടു തീയില്‍ നശിച്ചത്. ഏറ്റവും ഉയരം കൂടിയ മരങ്ങളും ആയിരം വര്‍ഷങ്ങളോളം പഴക്കമുള്ള മരങ്ങളും ഇതില്‍ ഉള്‍പ്പെടും.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.