ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയിലേക്കു പ്രവേശിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയാണ് ചെറുപുഷ്പ മിഷന്‍ലീഗ്. 1947 ഒക്ടോബര്‍ മൂന്നിന് ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി ഏബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിലാണ് മിഷന്‍ ലീഗ് ആരംഭിച്ചത്.
75ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 50,000 ദൈവവിളികളെ സഭയ്ക്കു സംഭാവന ചെയ്യാന്‍ സംഘടനയ്ക്കു സാധിച്ചു. അതില്‍ 52 പേര്‍ വൈദിക മേലധ്യക്ഷന്മാരാണ് എന്നത് അൽമായ സംഘടനയുടെ അഭിമാന നേട്ടമാണ്. അല്മായ പ്രേഷിത സംഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് തലശേരി അതിരൂപതയില്‍ നടത്തപ്പെടും.
ബിഷപ്പുമാരും മിഷന്‍ ലീഗ് അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പങ്കെടുക്കും. പ്ലാറ്റിനം ജൂബിലി ഉദ്ഘാടനത്തിന്റെ മുന്നോടിയായി സെപ്റ്റംബര്‍ 25 ന് മിഷന്‍ലീഗ് സ്ഥാപക നേതാക്കളായ മാലിപ്പറമ്പിലച്ചന്റെയും കുഞ്ഞേട്ടന്റെയും കബറിടത്തിങ്കല്‍ നിന്നും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മഠത്തില്‍ നിന്നുമുള്ള ദീപശിഖാ പ്രയാണങ്ങള്‍ അല്‍ഫോന്‍സാ ചാപ്പലില്‍ എത്തിച്ചേരും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. ഇതോടെ ഒക്ടോബര്‍ മൂന്നിന് അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖാ തലങ്ങളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷപരിപാടികള്‍ക്കാണ് തുടക്കമാവുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.