ഒറ്റ തണ്ടില്‍ 839 തക്കാളികള്‍; ലോക റെക്കോര്‍ഡ് കുറിച്ച്‌ ഡോഗ്ലസ് സ്മിത്

ഒറ്റ തണ്ടില്‍ 839 തക്കാളികള്‍; ലോക റെക്കോര്‍ഡ് കുറിച്ച്‌ ഡോഗ്ലസ് സ്മിത്

ലണ്ടൻ: ഒറ്റ തണ്ടില്‍ ഏറ്റവും കൂടുതല്‍ തക്കാളി വിളയിച്ച് ഇംഗ്ലണ്ട് സ്വദേശി ഡോഗ്ലസ് സ്മിത്. ഒറ്റ തണ്ടില്‍ 839 തക്കാളികൾ വിളയിച്ച് ഡോഗ്ലസ് ലോക റെക്കോര്‍ഡ് തീർത്തു.

2010ല്‍ 448 തക്കാളികള്‍ വിളയിച്ച ഗ്രഹാം തണ്ടര്‍ എന്നയാളുടെ പേരിലുണ്ടായിരുന്ന ലോകറെക്കോര്‍ഡാണ് ഡോഗ്ലസ് തിരുത്താനൊരുങ്ങുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതരുമായി ബന്ധപ്പെട്ടെന്നും അവരുടെ മറുപടി കാത്തിരിക്കുകയാണെന്നും കുറിച്ച്‌ ഡോഗ്ലസ് തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

ഐടി ഉദ്യോഗസ്ഥനായ ഡോഗ്ലസ് വിത്തിട്ടാണ് തക്കാളിച്ചെടി വളര്‍ത്തിയത്. ആഴ്ചയില്‍ മൂന്ന് നാല് മണിക്കൂര്‍ ചെടിക്കായി ചിലവിട്ടാണ് ഇദ്ദേഹമിപ്പോള്‍ ലോകറെക്കോര്‍ഡ് നേട്ടത്തിന് അടുത്തെത്തിയിരിക്കുന്നത്. നേരത്തെ ലോകത്തിലെ ഏറ്റവും വലിയ തക്കാളി വിളയിച്ച ഡോഗ്ലസ് വാര്‍ത്തകളില്‍ താരമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.