സ്ത്രീകൾക്ക് ഈ വർഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം നൽകണം: സുപ്രിംകോടതി

സ്ത്രീകൾക്ക് ഈ വർഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ  പ്രവേശനം നൽകണം: സുപ്രിംകോടതി

ന്യൂഡൽഹി: സ്ത്രീകൾക്ക് ഈ വർഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം നൽകണമെന്ന് സുപ്രിംകോടതി. വനിതകൾക്ക് നല്ല സന്ദേശം നൽകുന്നതല്ല കേന്ദ്ര സർക്കാരിന്റെ നിലപാടെന്ന് സുപ്രിംകോടതി വിമർശിച്ചു. വനിതകൾക്ക് പ്രവേശനം നൽകാനുള്ള നടപടികൾ ഈ വർഷം തന്നെ ആരംഭിക്കണമെന്നും കോടതി അറിയിച്ചു.

എന്നാൽ 2022 മെയ് മാസത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ വനിതകൾക്ക് അവസരം നൽകാമെന്ന കേന്ദ്ര നിലപാട് സുപ്രിംകോടതി അംഗീകരിച്ചില്ല. നാഷണൽ ഡിഫൻസ് അക്കാദമിയിൽ ലിംഗ വിവേചനം എന്ന് ചൂണ്ടിക്കാട്ടി കൊണ്ട് സമർപ്പിച്ച പൊതു താത്പര്യ ഹർജി പരിഗണിക്കവേയാണ് സുപ്രിംകോടതി ഇത്തരത്തിൽ നിർദ്ദേശം മുന്നോട്ട് വച്ചത്.

അടുത്ത വർഷം എൻ.ഡി.എ പരീക്ഷയിൽ വനിതകൾക്ക് അവസരം നൽകാമെന്നും 2023 ആകുമ്പോൾ വനിതകളുടെ ആദ്യ ബാച്ചിന് പ്രവേശനം നൽകാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. ജസ്റ്റിസ് എസ്.കെ. കോൾ അധ്യക്ഷനായ ബഞ്ച് കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. ഈ വർഷം നവംബർ 14ന് നടക്കാനിരിക്കുന്ന എൻ.ഡി.എ പരീക്ഷയിൽ തന്നെ വനിതകൾക്ക് അവസരം നൽകണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.