പ്രൊഫ.ടി.ജെ ജോസഫ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാകുമോ?... 'പ്രധാനമന്ത്രിയാകാനും തയ്യാറെന്ന്' ജോസഫ്

പ്രൊഫ.ടി.ജെ ജോസഫ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാകുമോ?... 'പ്രധാനമന്ത്രിയാകാനും തയ്യാറെന്ന്' ജോസഫ്


കൊച്ചി: മുസ്ലീം മത തീവ്രവാദികള്‍ കൈ വെട്ടിയെറിഞ്ഞ തൊടുപുഴ ന്യൂമാന്‍ കോളജിലെ മുന്‍ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാകുമെന്ന അഭ്യൂഹം ശക്തമാക്കി സുരേഷ് ഗോപി എം.പിയുടെ ഭവന സന്ദര്‍ശനം. ഇന്ന് രാവിലെ 11.30 നാണ് സുരേഷ് ഗോപി പ്രൊഫ. ടി.ജെ ജോസഫിനെ മൂവാറ്റുപുഴയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്.

യാതൊരു വിധ ഓഫറും മുന്നോട്ട് വച്ചിട്ടില്ലെന്നും എം.പിയുടെ സന്ദര്‍ശനം സൗഹാര്‍ദ്ദപരം മാത്രമാണെന്നും പറഞ്ഞ പ്രൊഫ.ജോസഫ്, ന്യൂനപക്ഷ കമ്മീഷനംഗം എന്ന സ്ഥാനം നല്‍കിയാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയാകാനും താന്‍ തയ്യാറാണെന്നു പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി. എന്നാല്‍ സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായതായാണ് സൂചന.

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തുന്ന ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ സാമൂഹ്യ തിന്‍മകള്‍ക്കെതിരെ കേരളത്തിലെ ക്രൈസ്തവ സമൂഹം ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പ്രൊഫ.ടി.ജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കരുനീക്കം ഏറെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ളതാണണന്ന് വ്യക്തം.

ലൗ ജിഹാദിനും നാര്‍ക്കോട്ടിക് ജിഹാദിനുമെതിരെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സഭാ വിശ്വാസികള്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെ സിപിഎമ്മും കോണ്‍ഗ്രസും പരസ്യമായി തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ കേരളത്തിലെ ക്രൈസ്തവ സമുദായത്തെ തങ്ങള്‍ക്കൊപ്പം നിര്‍ക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി നേതൃത്വം. സംസ്ഥാനത്തെ എല്ലാ ബിജെപി നേതാക്കളും ബിഷപ്പിന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ ക്രൈസ്തവ മത വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിജെപി നേതൃത്വം വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല. പാലാ ബിഷപ്പിന്റെ മുന്നറിയിപ്പിനെ പിന്തുണയ്ക്കുമ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകള്‍ ക്രൈസ്തവര്‍ക്ക് നേരെ തുടരുന്ന അക്രമങ്ങളും ഫാ.സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളും കണ്ട ക്രൈസ്തവ വിശ്വാസികള്‍ ബിജെപിയെ കണ്ണടച്ച് വിശ്വസിക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.