ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചെലവു ചുരുക്കല്‍ നടപടി പിന്‍വലിച്ച് ധനമന്ത്രാലയം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ചെലവ് ചുരുക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. സമ്പദ് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക് മടങ്ങി വരുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ധനമന്ത്രാലയത്തിന്റെ വാദം.
ജൂണ്‍ മാസത്തിലാണ് ധനമന്ത്രാലയം ചെലവുചുരുക്കല്‍ നടപടി സ്വീകരിച്ചത്. ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുനപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബജറ്റ് എസ്റ്റിമേറ്റിന്റെ 20 ശതമാനത്തിന് അകത്ത് നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് അന്ന് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
അതേസമയം മാസം തോറും ചെലവഴിക്കാന്‍ അനുവദിച്ച ഫണ്ട് ഉപയോഗിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം അനുമതി നല്‍കി. 200 കോടി രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് 2017ല്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗരേഖ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.