മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും

മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും . കെ.ടി. ജലീലിന്റെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് കഴിഞ്ഞ ദിവസം ഇ.ഡി. അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് സൂചനകള്‍ . മന്ത്രിയുടെ ഉത്തരങ്ങളില്‍ വ്യക്തത വരുത്താനായി ആവശ്യമെങ്കില്‍ വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്‌തേക്കും .

യു.എ.ഇ. നയതന്ത്രബാഗേജിലെ സാധനങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്കു ലഭിച്ച പായ്ക്കറ്റുകളില്‍ മതഗ്രന്ഥങ്ങളായിരുന്നെന്നും മന്ത്രി ജലീല്‍ ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നു . സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ഔദ്യോഗികബന്ധം മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു .

'മതഗ്രന്ഥങ്ങള്‍' എത്തിച്ചതിനെക്കുറിച്ചുള്ള മന്ത്രിയുടെ ഉത്തരങ്ങളില്‍ പൂര്‍ണതൃപ്തിയില്ലാതെയാണ് അന്വേഷണസംഘം വിട്ടയച്ചത്. ഇ.ഡി. ശേഖരിച്ച വിവരങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മന്ത്രിയുടെ ഉത്തരങ്ങളില്‍ വ്യക്തത വരുത്താനായി ആവശ്യമെങ്കില്‍ വീണ്ടും കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ചേക്കും എന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.