10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പുതിയ പാഠ പുസ്തകങ്ങളില്ല: എന്‍സിഇആര്‍ടി

10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പുതിയ പാഠ പുസ്തകങ്ങളില്ല: എന്‍സിഇആര്‍ടി

ന്യൂഡല്‍ഹി: ഈ അധ്യായന വര്‍ഷം പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുതിയ പാഠ പുസ്തകങ്ങള്‍ ഉണ്ടാകില്ലെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍സിഇആര്‍ടി).

ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ അടിസ്ഥാനത്തിലുള്ള പുതിയ പുസ്തകങ്ങള്‍ 2027-28 അദ്ധ്യായന വര്‍ഷം മുതല്‍ മാത്രമേ ക്ലാസുകളില്‍ അവതരിപ്പിക്കുകയുള്ളൂവെന്നും എന്‍സിഇആര്‍ടി അറിയിച്ചു.

ഒന്ന് മുതല്‍ എട്ട് വരെയുളള ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇവ പ്രിന്റ് രൂപത്തിലും ഡിജിറ്റലായും ലഭിക്കും. ഒമ്പതാം ക്ലാസിലേക്കുള്ള പുതിയ പുസ്തകങ്ങള്‍ നിലവില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് എന്‍സിഇആര്‍ടി അറിയിച്ചു.

2026-27 അധ്യായന വര്‍ഷം മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. കരട് സിലബസ് ഇപ്പോള്‍ എന്‍സിഇആര്‍ടി വെബ്‌സൈറ്റില്‍ ലഭ്യമാണ്. 10,11 ക്ലാസുകളിലെ കുട്ടികള്‍ 2026-27 അക്കാദമിക് സെഷനിലെ പാഠപുസ്തകങ്ങള്‍ തന്നെ ഉപയോഗിക്കണണം. ഈ ക്ലാസുകള്‍ക്കായുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ 2027-28 അധ്യായന വര്‍ഷം മുതല്‍ പുറത്തിറക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.