ആര്‍ക്കും ഭൂരിപക്ഷം പ്രവചിക്കാതെ ജര്‍മന്‍ എക്സിറ്റ് പോള്‍ ഫലം

ആര്‍ക്കും ഭൂരിപക്ഷം പ്രവചിക്കാതെ ജര്‍മന്‍ എക്സിറ്റ് പോള്‍ ഫലം

ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ഭരണകക്ഷിയായ സിഡിയു-സിഎസ്യു സഖ്യവും പ്രതിപക്ഷമായ എസ്പിഡിയും 25 ശതമാനം വോട്ടുമായി ഒപ്പത്തിനൊപ്പമാണ്.

2005 മുതല്‍ 2021 വരെയുള്ള 16 വര്‍ഷക്കാലം ആംഗല മര്‍ക്കലാണ് ജര്‍മനിയുടെ ചാന്‍സലര്‍. എന്നാല്‍ ഇത്തവണ ആംഗല മര്‍ക്കല്‍ മത്സരിക്കുന്നില്ല. മത്സര രംഗത്ത് മൂന്ന് പേരാണ് പ്രധാനമായും നില്‍ക്കുന്നത്. ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അര്‍മിന്‍ ലാഷെ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒലാഫ് ഷോള്‍ഡ്, ഗ്രാന്‍ പാര്‍ട്ടിയുടെ അന്നലീന ബെയര്‍ബോക്.

അഭിപ്രായ സര്‍വേകളില്‍ ഒലാഫിനാണ് പിന്തുണ. 25 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച പിന്തുണ. ആംഗെല മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 22 ശതമാനമാണ് ലഭിച്ചത്. ഗ്രീന്‍ പാര്‍ട്ടിക്ക് 16 ശതമാനം പിന്തുണയുമാണ് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.