കര്‍ഷക നിയമത്തെ ചെറുക്കാൻ പത്ത് വര്‍ഷം വേണമെങ്കിലും സമരം ചെയ്യും: രാകേഷ് ടിക്കായത്ത്

കര്‍ഷക നിയമത്തെ ചെറുക്കാൻ പത്ത് വര്‍ഷം വേണമെങ്കിലും സമരം ചെയ്യും: രാകേഷ് ടിക്കായത്ത്

ചണ്ഡിഗഡ്:  കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷക നിയമത്തിനെതിരെ പത്ത് മാസമല്ല, പത്ത് വര്‍ഷം സമരം ചെയ്യാന്‍ തയാറാണെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജ്യത്ത് ഇത്തരം കരിനിയമങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ടിക്കയത്ത് വ്യക്തമാക്കി.

സര്‍ക്കാര്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയാറാകണം. പത്തുവര്‍ഷം സമരം ചെയ്യേണ്ടി വന്നാലും ഈ സമരത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറില്ല. പാനിപത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. .

കഴിഞ്ഞ സെപ്റ്റംബറില്‍ നടപ്പാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തോളമായി രാഷ്ട്രീയ പിന്തുണയോടെ സമരക്കാര്‍ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തും. ഏതു സമയത്തും നമുക്ക് ഡല്‍ഹിയിലേക്ക് തിരിക്കേണ്ടി വന്നേക്കാം. അതിനാല്‍ കര്‍ഷകരോട് തങ്ങളുടെ ട്രാക്ടര്‍ ശരിയാക്കിവെക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സര്‍ക്കാര്‍ ഈ നിയമം പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ അടുത്ത സര്‍ക്കാര്‍ അതിന് തയാറാകാണം. ഈ നിയമം തുടരാന്‍ അനുവദിക്കില്ല. നിയമം പിൻവലിക്കുന്നതുവരെ സമരം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും ടിക്കയത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.