കൊച്ചി: പുരാവസ്തുക്കളുടെയും ചികിത്സയുടെയും പേരില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രമുഖരെ പറ്റിച്ച മോന്‍സണ്‍ മാവുങ്കല്‍ രണ്ട് സിനിമാ നടിമാരുടെ വിവാഹച്ചെലവുകള്‍ സ്‌പോണ്‍സര്‍ ചെയ്തതായി റിപ്പോര്‍ട്ട്.
കൂടാതെ കൊച്ചിയിലെ ചില പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പല ഉന്നതരുടേയും പിറന്നാള്‍ ആഘോഷങ്ങളും പുതുവര്‍ഷാഘോഷങ്ങളും മോന്‍സണ്‍ സ്വന്തം ചെലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളില്‍ സിനിമാ താരങ്ങളും ഉന്നത പോലീസ് ഉന്നതരും സന്നിഹിതരായിരുന്നു.
താന്‍ വലിയ പണക്കാരനാണെന്ന് വരുത്തി തീര്‍ക്കാനും ഉന്നതരെ സ്വാധീനിക്കുന്നതിനുമായി ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് മോന്‍സണ്‍ പൊടിച്ചത്. വജ്രവ്യാപാരി, അതീവ സുരക്ഷയിലുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോണ്‍സന്‍ മാവുങ്കലിനെ കൂടെയുള്ളവര്‍ അവതരിപ്പിച്ചിരുന്നത്. എല്ലാ രംഗത്തേയും പ്രമുഖരുമായും വിപുലമായ ബന്ധം സൂക്ഷിക്കാനായി പണം ധൂര്‍ത്തടിക്കുന്നതും ആര്‍ഭാട ജീവിതം നയിക്കുന്നതുമായിരുന്നു ഇയാളുടെ രീതി.
സംസ്ഥാനത്തിന് പുറത്ത് ഇയാള്‍ക്ക് നിക്ഷേപമുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്. മോന്‍സണ്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തു ശേഖരത്തിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതിനിടെ പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ മോന്‍സണെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.