പെറ്റ് എന്നു കേള്‍ക്കുമ്പോള്‍ പട്ടിയും പൂച്ചയും തത്തയുമൊക്കെയാണ് നമ്മുടെ മനസില്‍ വരുന്നത്. എന്നാല്‍ ഇന്തോനീഷ്യയിലെ ഒരു പെണ്‍കുട്ടി പെറ്റായി വളര്‍ത്തുന്നത് ആറു പെരുമ്പാമ്പുകളെയാണ്. അതില്‍ 20 അടിയോളം നീളമുള്ള ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ മടിയില്‍വച്ച് ഓമനിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ചല്‍വ ഇസ്മ എന്ന പെണ്‍കുട്ടിയുടെ ധീരതയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വീടിന്റെ വരാന്തയിലിരുന്ന് ഫോണ്‍ നോക്കുന്ന ചല്‍വയുടെ മടിയില്‍ കിടക്കുന്ന കൂറ്റന്‍ പെരുമ്പാമ്പാണ് വിഡിയോയിലുള്ളത്. യാതൊരു പേടിയുമില്ലാതെ പെരുമ്പാമ്പിനെ മടിയില്‍ വച്ച് ഫോണ്‍ നോക്കിയിരിക്കുന്ന ചല്‍വ ഇടയ്ക്കിടെ അതിനെ സ്നേഹത്തോടെ തലോടുന്നുമുണ്ട്. യുവര്‍ നേച്ചര്‍ഗ്രാം എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഈ ദൃശ്യം പത്തു ലക്ഷത്തിലധികം ആളുകള്‍ ഇതുവരെ കണ്ടുകഴിഞ്ഞു.
പെരുമ്പാമ്പുകള്‍ ചല്‍വയ്ക്ക് കളിക്കൂട്ടുകാരാണ്. ആറ് കൂറ്റന്‍ പെരുമ്പാമ്പുകളെയാണ് ചല്‍വ സെന്‍ട്രല്‍ ജാവയിലുള്ള സ്വന്തം വീട്ടില്‍ വളര്‍ത്തുന്നത്. ഇവയ്ക്കൊപ്പം കളിക്കുകയും അവയെ ഓമനിക്കുകയും ചെയ്യുന്ന ധാരാളം വിഡിയോകള്‍ ചല്‍വ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. നാലാം വയസു മുതല്‍ തുടങ്ങിയതാണ് ചല്‍വയ്ക്ക് പാമ്പുകളോടുള്ള പ്രിയം.
കൂട്ടമായി കിടക്കുന്ന പെരുമ്പാമ്പുകളുടെ മുകളില്‍ കയറിയിരുന്ന് പഠിക്കുന്ന വീഡിയോയും പെരുമ്പാമ്പിന്റെ പടം ഊരിയെടുക്കുന്ന വിഡിയോയും വരെ ഇക്കൂട്ടത്തിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.